2007-04-24

ഫോട്ടോസേയ്....ഫോട്ടോസെയ്....

ഇന്നെന്റെ കസിന്‍ അവന്റെ ഒരു കുഞ്ഞു ക്യാമറ ഇവിടെ വെച്ചിട്ട് പോയി കാലത്തെ വന്നപ്പൊ. രാത്രി വന്ന് എടുക്കാന്ന് പറഞ്ഞു. ഇവിടെയാണെങ്കി ഒരു ഡിജിറ്റല്‍ ക്യാമറയില്ല. മേടിച്ച് തരാന്‍ പറഞ്ഞാ ഇവിടെയാര്‍ക്കും ചെവി കേക്കത്തുമില്ല. എന്തായാലും കസിന്‍ അത് വെച്ചിട്ട് പോയ സ്ഥിതിക്ക് എനിക്കൊരു ആക്രാന്തം ആയിരുന്നു. വീടിന്റെ ചുറ്റുവട്ടത്തോടി നടന്ന് ഹൊ! ഒരു രക്ഷയുമില്ലായിരുന്നു. ചെടിയും പൂവും കായുമൊക്കെ എന്നെ നോക്കി കരഞ്ഞു. പ്ലീസ് നിര്‍ത്തോ ഈ പാപ്പരാസി പരിപാടീന്ന് ചോദിച്ചു. ഞാന്‍ നിര്‍ത്തൊ? അപ്പൊ ക്ലിക്കി ക്ലിക്കി വന്നപ്പൊ അതിന്റെ ബാറ്ററിയും തീര്‍ന്നു. ;( അപ്പൊ ബാറ്ററി തീരണ വരേക്കും......


1.

2.

3.

5.

6.

7.

8.

9.

10.

11.

12.

13.

14.

15.

16.

17.

18.

19.

20.

21.

22.

23.

24.

25.

26.

27.

28.

29.

30.

ഞാന്‍ ചത്തു! വെള്ളം...വെള്ളം...ഈ ഗൂഗിളിനു എല്ലാ പടവും കൂടി ഒരുമിച്ച് അപ്പലോഡണ പരിപാടിയില്ലെ പോലും? അവന്‍ വരുമ്പൊ ബാറ്ററി തീര്‍ന്ന കാര്യം ഞാനെന്തിനാ പറയണേ? അവന്റെ ക്യാമറ അവന്റെ ബാറ്ററി. എനിക്ക് ഒന്നും വേണ്ടായേ....:-D

ഇതെ രേഷ്മാസിനും ബിന്ദൂട്ടിക്കും സ്പെഷല്‍.

59 പ്രതികരണങ്ങള്‍:

ബിന്ദു said...

garden nte photo koodi plz...
:)

Inji Pennu said...

"ഫോട്ടോസേയ്....ഫോട്ടോസെയ്...."

Inji Pennu said...

മനസ്സില്ല ഇടാന്‍! മാറ്റി പറ...നല്ല ഫോട്ടോയാണെന്ന് പറ. എന്നാ ഞാന്‍ ആലോചിക്കാം...

qw_er_ty

കരീം മാഷ്‌ said...

ഈ ഫോട്ടോ മുഴുവന്‍ അപ്ലോഡായിട്ടു അഭിപ്രായമെഴുതാനിരുന്നാ നേരം ‘ശ്ശി’ യാവും!
ഹാവൂ!

ഒരു രസോമില്ല.
As_oo_ya

kumar © said...

ബിന്ദുവും രേഷ്മയും ചേര്‍ന്നു ഇപ്പോള്‍ പാടും,
“ഒരു പൂ മാത്രം ചോദിച്ചു
ഒരു പൂക്കാലം നീ തന്നു”

ആഷ | Asha said...

ഇഞ്ചിയുടെ ആക്രാന്തം ഫോട്ടോകളുടെ പ്രളയത്തില്‍ മനസ്സിലാവുന്നുണ്ട്. :)

പലതും വളരെ നന്നായിട്ടുണ്ട്.
ചിലതൊക്കെ അതിമനോഹരം.
ഒത്തിരി പൂക്കളുണ്ടല്ലോ ഇഞ്ചിയുടെ വീട്ടില്‍ :)
ആ ചാമ്പക്ക തിന്നുമ്പോ സൂക്ഷിച്ചോളൂ വയറിളക്കം പിടിക്കാന്‍ സാധ്യതയുണ്ട്.

ഇഞ്ചിയേ ക്യാമറ ഇതുവരെ കൊണ്ടു പോയിട്ടില്ലെങ്കില്‍ ബാറ്ററി ഒന്നു ചാര്‍ജ് ചെയ്തെടുക്കാന്‍ ശ്രമിച്ചൂടേ? അല്ലേ ആരോടെങ്കിലും കടം മേടിക്കെന്നേ.

ചില നേരത്ത്.. said...

oru phtographer Urangi kidakkunnundu injiyil. idaykkidaykkidakku Unaruu.

Mullappoo || മുല്ലപ്പൂ said...

അല്ലേ, എന്റെം ഫോട്ടോ പിടിച്ചോ ?
ശ്ശോ വേണ്ടായിരുന്നു ... :)

Pramod.KM said...

ബാറ്ററി തീറ്ന്നത് ഗൂഗീളിന്റെ ഭാഗ്യം!;)
കുറ്റം പറയാതിരിക്കരുതല്ലോ.;)
നല്ല ചിത്രങ്ങള്‍

SAJAN | സാജന്‍ said...

ആ ഫോട്ടോ പിയറിന്റേതാണോ.. അതോ ചാമ്പങ്ങയാണോ?
അതുപോലെ 22 എന്താന്നു പറയാമോ?
പിന്നെ 25ഉം ഒന്നു പറയണേ... ഡാലിയ പോലെ ഇരിക്കുന്ന പൂവ്..
ഇതൊക്കെ ഇഞ്ചിപ്പെണ്ണ്.. നട്ടു വളര്‍ത്തുന്നത് തന്നെ യാണോ?
നല്ല വെടിക്കെട്ട് ഫോട്ടോകള്‍.. ഇത്രയും ഫോട്ടോ എനിക്ക് കിട്ടിയിരുന്നെങ്കില്‍ എനിക്ക് 3 മാസത്തെക്കുള്ള പോസ്റ്റിനായേനേ...:)

തമനു said...

ശ്ശൊ ... എല്ലാ ഫോട്ടോകളും നന്നായല്ലോ ...

നന്നായീന്നേ ... സത്യായിട്ടും നന്നായി. നല്ല പടങ്ങള്‍.

എന്നാലും ഞാനാരാ മോന്‍, ഒരു കുറ്റം കണ്ടു പിടിച്ചു. ഇഞ്ഞിപ്പെണ്ണിന് എണ്ണാന്‍ അറിഞ്ഞൂടാ ... (3 കഴിഞ്ഞ്‌ 5 അല്ല കേട്ടോ.)

ഹോ .. ഇപ്പോഴാ ഒരു സമാധാനമായത്‌.!!

ഇത്തിരിവെട്ടം|Ithiri said...

ഓടിയോടി ഫോട്ടോയെടുത്ത് ബാറ്ററി തീര്‍ന്നത് ഇഞ്ചിയുടേയോ അതോ ക്യാമറയുടെയോ... ? രണ്ടായാലും ഫോട്ടോ നന്നായിട്ടുണ്ട്.

താഴെ ഒരു കഷ്ണം ഇഞ്ചിയുടെ ഫോട്ടോ കൂടി വെക്കാമായിരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
1,8,18,26,27 - കൊള്ളൂല...
ബാക്കിയൊക്കെ സൂപ്പര്‍..

ഏറനാടന്‍ said...

കണ്ണുകളില്‍ കുളുര്‍മ (സുറുമയല്ല) വരുത്തുന്ന ഛായാഗ്രഹണപാടവം ഇഞ്ചിപ്പെണ്ണിന്റെ കൈയ്യില്‍ ഭദ്രം.

വാസ്‌തവം പറഞ്ഞാല്‍ ഏറുമെന്നതിനാല്‍ ഇനിയധികം പറയുന്നില്ല.

ന്നാലും പുഷ്‌പങ്ങളില്‍ മാത്രം ഒതുക്കിയതില്‍ പരിഭവമുണ്ട്‌. ഇഞ്ചി, മുളക്‌, തക്കാളി എന്നിത്യാദി അടുക്കള ഐറ്റംസും ക്ലിക്കാമായിരുന്നു. (ബൂലോഗത്തെ ട്രെന്‍ഡിപ്പോ അതാണെന്നത്‌ അറീലേ?)

:)

അങ്കിള്‍. said...

പടങ്ങളൊക്കെ കണ്ടു.
"ഇവിടെയാണെങ്കി ഒരു ഡിജിറ്റല്‍ ക്യാമറയില്ല. മേടിച്ച് തരാന്‍ പറഞ്ഞാ ഇവിടെയാര്‍ക്കും ചെവി കേക്കത്തുമില്ല. എന്തായാലും കസിന്‍ അത് വെച്ചിട്ട് പോയ സ്ഥിതിക്ക് എനിക്കൊരു ആക്രാന്തം ആയിരുന്നു."

ഒരു ഡിജിറ്റല്‍ ക്യാമറയില്‍ ആദ്യമായിട്ടാണ്‌, അല്ലെങ്കില്‍ വലിയ പരിചയമില്ലാതെ ആണ്‌ ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നതെന്നല്ലെ മനസ്സിലാക്കേണ്ടത്‌. അങ്ങനെ നോക്കിക്കണ്ടപ്പോള്‍ ചില സംശയങ്ങള്‍ഃ

പുട്ടുകുറ്റി വച്ച്‌ എടുത്ത ഫോട്ടോകള്‍ ബൂലോക കേമന്‍‌മാര്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌ മിക്കതും ഞാന്‍ നോക്കാറുണ്ട്, കമന്റാറില്ലെങ്കിലും. ഈ പൂക്കളും ആയിട്ടെന്താ വിത്യാസം?. പോട്ടം പിടിത്തക്കാരനല്ലാത്തതു കൊണ്ടായിരിക്കാം എനിക്ക്‌ മനസ്സിലാകാത്തത്‌. ഇഞ്ചിക്കറിയാമോ?
അതോ, ആ കാമറക്കറിയാമായിരുന്നോ പടമെടുക്കുന്നത്‌ ഇഞ്ചിയാണെന്നും, മിനിമം സ്റ്റാന്‍ഡേര്‍ഡ്‌ പാലിക്കേണ്ടതുണ്ടെന്നും?

ഞാനും പടമെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്യാമറ നല്ലതായാല്‍ പോരല്ലോ?, എടുക്കുന്നയാള്‍ ഞാനല്ലേ, എങ്ങനെ നന്നാകും.?

എല്ലാ പടങ്ങളും വളരെ വളരെ നന്നായിട്ടുണ്ട് (എന്റെ വിലയിരുത്തലില്‍) - Congrats.

വിചാരം said...

നല്ല ചിത്രങ്ങള്‍
നല്ല ക്യാമറയും

Siju | സിജു said...

എന്റെ അങ്കിളേ..
ഇതൊക്കെ വെറും പുളുവടിയല്ലേ..
പിന്നെ.. കസിന്‍ വന്നു ഒരു കുഞ്ഞി കാമറ വെച്ചു പോയി.. അതു വെച്ചു ഇങ്ങനത്തെ ഫോട്ടോസൊക്കെയെടുത്തുവെന്നോക്കെ..
ഇതേതോ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ നല്ലൊരു എസ്സെല്ലാര്‍ ക്യാമറ വെച്ച് ഏതോ ഒരു നല്ല പാര്‍ക്കില്‍ പോയി എടുത്ത ഫോട്ടോസല്ലേ..
ചുമ്മാ ആളാവാനായിട്ട്.. :-)

സങ്കുചിത മനസ്കന്‍ said...

സത്യം പറയണം. ഇത് വീടിനടുത്തുള്ള പാര്‍ക്കിലെ പൂക്കളല്ലേ? ;)

Sul | സുല്‍ said...

എവിടുന്നിടുത്തതായാലും
മനോഹരന്‍ പടങ്ങള്‍
ആരെടുത്തതായാലും
ഇനിയും വേണം പടങ്ങള്‍
ബൂലോകര്‍ക്ക് പൂ കണ്ടാല്‍ പോരെ
എന്തിനാ കുഴിയെണ്ണുന്നേ.
ഐ മീന്‍ കണ്ണുകടി കണ്ണുകടി.
-സുല്‍

ബിരിയാണിക്കുട്ടി said...

വെറുതെ കൈയോ ചുരിദാറിന്റെ ഷാളോ തട്ടി ക്ലിക്കായാലും നല്ല ഫോട്ടോസ് എടുക്കുന്ന തരം കാമറയും വിപണിയില്‍ ഇറങ്ങിയോ? ഒരെണ്ണം വാങ്ങണം. ഇഞ്ചീ പ്ലീസ് ആ ചെക്കനോടൊന്ന് ചോദിക്കൂ എന്തു വിലയായി എന്ന്‌. ;)

Thulasi said...

‘പാപ്പരാസിയെ കണ്ട് ഭയന്ന പൂക്കള്‍ ‘ അല്ലെങ്കില്‍
‘നാലുവിരലുകളും ചുവന്ന ക്യൂട്ടെക്സും‘:)

Vempally|വെമ്പള്ളി said...

ഇഞ്ചീ, പുളുവടിച്ച് പുളുവടിച്ച് ഇഞ്ചിമാങ്ങാന്നുള്ളത് ഇഞ്ചിപ്പൂളൂന്നാക്കല്ലെ. അപ്പോപ്പിന്നെ ആ ലണ്ടനിപ്പോയി ആ സൂപ്പര്‍ ഫോട്ടൊസെല്ലാം ക്യാമറയില്ലാതെ എങ്ങനെയെടുത്തു? ബിന്ദുവും രേഷ്മയും സന്തൊഷിക്കട്ടെ നല്ല ഫോട്ടോസല്ലെ കിട്ടിയിരിക്കുന്നത്! അല്ലെ?

kaithamullu - കൈതമുള്ള് said...

ഒന്നിച്ച് എല്ലാം കൂടെ കണ്ടപ്പോ ഇഞ്ചി പറഞ്ഞപോലെ ഒരാക്രാന്തം. അതോണ്ട് ഒന്നും ശരിയാ‍യി നോക്കനൊത്തില്ല. പിന്നെങ്ങനെ അഭിപ്രായം പറയും?

അപ്പു said...

നന്നായിരിക്കുന്നു. :)

ശാലിനി said...

ഇവിടെ വസന്തം ശരിക്കും വിരിഞ്ഞിട്ടുണ്ടല്ലോ?
കുടമുല്ലയും, ചെത്തിയുമൊക്കെ ഈ പൂന്തോട്ടത്തിലുണ്ടോ?

Reshma said...

കൂട്ടുകാരേ, ഇവളെ പ്രോത്സാഹിപ്പിക്കല്ലേ!ഫ്ലോറിഡായിലുള്ള മൊത്തം കാട്ടുചെടീടേം ചക്കപ്പഴത്തിന്റേം ഫോട്ടോ കണ്ട് ഭേഷ് ഭേഷ് പറയേണ്ടിവരും.
എന്നാലും നിന്റെ ചക്കപ്പഴം അത്ര പോര ട്ടോ.

evuraan said...

ഇഞ്ചി, കൊള്ളാം നല്ല ഫോട്ടങ്ങള്‍. ☺

എഴുപത്തിനാലാം ചിത്രത്തില്‍ ഫ്ലാഷ് ഓഫ് ചെയ്തിട്ട് അല്പം വെള്ളം തളിച്ച് iso കൂട്ടി, മാക്രോ സെലക്റ്റ് ചെയ്തിട്ട്, വലതു വശം ചാരി നിന്നെടുത്തിരുന്നെങ്കില്‍, ☺ ഹാ..! :) ☺

തമനു said...

എന്നാലും ഇതൊരു സാദാ ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തതാണെന്ന്‌ .....

വിശ്വസിച്ചേക്കാം, എനിക്കെന്താ...

Inji Pennu said...

സാജന്‍ ജീ,
5. അമര payaru poovu
6. orange
7. chaambangaa poo
8. chaamangaa
22. maangaa
25. gerbera daisy
17. sarvaghandhi
30. orchid

ശ്ശെടാ, വെമ്പള്ളീ ചെട്ടാ‍ാ
ഇത് വല്യ കുരിശായല്ലൊ. എനിക്ക് ഒരു ഇച്ചിരേം എങ്കിലും നല്ല ക്യാമറ ഉണ്ടായിരുന്നെങ്കി ഞാന്‍ എന്റെ ഫുഡ് ബ്ലോഗ് എന്നാ കലക്ക് കലക്കിയേനെ. അതൊരു വെബ് ക്യാമറാ വെച് ഞാന്‍ ഒപ്പിക്കണ പാട് എനിക്കേ അറിയത്തുള്ളൂ.
ഇത് അവന്‍ ഫോട്ടോസിന്റെ സി.ഡി കട്ട് ചെയ്യാന്‍ വേണ്ടി ഇവിടെ തന്നേച്ച് പോയതാണ്...ലണ്ടനില്‍ പോയപ്പോള്‍ എടുത്തത് മറ്റൊരാളുടെ ക്യാമറയിലാണ്. സകല മനുഷ്യര്‍ക്കും അന്‍പതിനായിരം ക്യാമറ ഉള്ളപ്പൊ നമ്മളെന്തിനാ ഒരണ്ണം മേടിക്കണതെന്നെ.

ഹഹഹ എന്റെ അങ്കിളേ, ഒരുമാതിരിയൊരു ഡിജിറ്റല്‍ ക്യാമറ വെച്ച് ഏത് പോലീസുകാരിക്കും പടം പിടിക്കാന്‍ ഇപ്പൊ. പക്ഷെ ഫോട്ടോ പുലികള്‍ ഇത് കാണുവാണെങ്കില്‍ അവര്‍ക്ക് ഇതില്‍ ഒരന്‍പതിനായിരം കുറ്റം കാണാന്‍ സാധിക്കും. ഞാന്‍ എന്റെ ബ്ലോഗില്‍ ഫോട്ടോസ് എന്നും പറഞ്ഞ് കുറച്ച് പേരുടെ ബ്ലോഗ് കൊടുത്തിട്ടുണ്ട്. അതൊന്ന് പോയി നോക്കിക്കെ, അപ്പൊ കാണാം അവരുടെ പടവും നമ്മുടെയൊക്കെ പടവും തമ്മിലുള്ള വ്യത്യാസം. പിന്നെ പടം പിടുത്തം ഒരു ക്രാഫ്റ്റ് ആണ്. ആര്‍ട്ട് അല്ല. അതോണ്ട് ഒരുമാതിരിയൊക്കെ ഒന്ന് അതിനേക്കുറിച്ച് പഠിച്ചാ ഒരുമാതിരി അബൌവ് ആവരേജ് പടം ആര്‍ക്കും പിടിക്കാം.പക്ഷെ തുളസിക്കുട്ടിയുടെ പോലെ ഒരു കണ്ണ് കിട്ടണമെങ്കില്‍ അതിനു ഇച്ചിരെ പാടാണ്. ആ കുട്ടി ഒരു കുഞ്ഞ്യേ ക്യാമറയും വെച്ചാണ് ആ ഫോട്ടോയായ ഫോട്ടൊ മൊത്തം പിടിക്കണത്.
എനിക്കീ അപര്‍ച്ചര്‍, ഫോക്കല്‍ ലെങ്ങ്ത് എന്നൊക്കെ കേക്കുമ്പൊ ഞാന്‍ ഓടി തള്ളും. അതോണ്ട് ഞാന്‍ ചെയ്യണ സൂത്രം. പോട്ട്രറ്റ്യില്‍ മാക്രൊയില്‍ ഇടും. എന്നിട്ട് ആദ്യം കൈ നീട്ടി പിടിക്കും, പിന്നെ കുറേശ്ശേ ആയി മുകളിലോട്ട് കൊണ്ട് വന്ന് നെഞ്ചു വരെ എത്തിക്കും. ഇത്രേം നേരം ഒരു പൂ തന്നെ ഒരു അഞ്ചാറ് പ്രാവശ്യം ക്ലിക്കും. അത്രെയുള്ളൊ...അപ്പൊ ഏതെങ്കിലും ഒന്ന് ശരിയാവും.. ഇത് തന്നെ ഞാന്‍ 78 പടം പിടിച്ചിട്ടാണ്, ഇത്രേം ഒക്കെ വന്നത്. ഡിജിറ്റലിന്റെ സുഖം ഒന്ന് വേറെ തന്ന്യാണ്. ഇത് വല്ലോ ഫിലില്‍ ആയിരുന്നെങ്കില്‍ ഒന്നോ രണ്ടോ പടം വന്നേനെ ഒരു നാല് റോള്‍ ഫിലിം തീര്‍ത്താല്‍.


തമനുചേട്ടാ
ഇത് ശരിക്കും ക്യാനണിന്റെ 5.0 പവര്‍ഷോട്ടില്‍ എടുത്തതാണ്. ദേ ഇതാണ് ക്യാമറ. പിന്നെ ഒരു ഗുണം എന്താന്ന് വെച്ചാല്‍, പൂക്കള്‍ക്ക് സ്വതവേ നല്ല ഭംഗീണ്ട്. അപ്പൊ നമ്മള്‍ എന്തു കുന്തം കാണിച്ചാലും അതില്‍ ഇച്ചിരെയെങ്കിലും നല്ലതായിട്ട് വരും.
ഹിഹിഹി!:) അതാണ് ഗുട്ടന്‍സ്.

പിന്നെ ക്യാമറയെപറ്റി പറഞ്ഞാ ഞാന്‍ ക്ഷമിക്കും. വല്ല്വരുടേയും അല്ലെ. പക്ഷെ പൂക്കളെപറ്റി പറഞ്ഞാല്‍ ഇടി മേടികും. നട്ട് വളര്‍ത്തി ചാണകപ്പൊടിയിട്ട്, വെട്ടി നിറുത്തി ഒരോന്നും ഓമനിച്ച് വളര്‍ത്തണതാണ്. ഇത് ഒരറ്റം മാത്രം. അപ്പൊ മുഴുവന്‍ കണ്ടെങ്കിലൊ...
ഡിങ്ങി ഡിങ്ങാ.:) ഭയങ്കര ഇഷ്ടാ‍ാണേ ചെടിയും പൂവും കായും ഒക്കെ. അതോണ്ടാണ്...

എല്ലാവര്‍ക്കും നന്ദീ‍ണ്ട്. ഈ പോസ്റ്റില്‍ വന്നുള്ള പാരവെപ്പിനു സ്പെഷ്യല്‍ നന്ദി അവനവന്റെ പോസ്റ്റില്‍ കമന്റ് രൂപത്തില്‍ വരുന്നതായിരിക്കുംട്ടാ :):):)

Satheesh :: സതീഷ് said...

വെറുതെ കിട്ടിയ ക്യാമറകൊണ്ട് ഈ മാതിരി പടങ്ങള്‍ എടുക്കുന്ന ആള്‍ക്ക് , നല്ല ക്യാമറ വാങ്ങിക്കൊടുത്താലുണ്ടാകാവുന്ന, പ്രത്യാഘാതങ്ങളോര്‍ത്തായിരിക്കണം ചേട്ടായിക്ക് ‘ചെവി കേള്‍ക്കാത്തത്’! :)
നല്ല ഫോട്ടോസ്.. കസിനോട് ഇടക്കിടക്ക് ക്യാമറ മറന്ന് വെക്കാന്‍ ഒന്നോറ്മ്മിപ്പിച്ചാല്‍ ഞങ്ങള്‍ക്കിങ്ങനെ ഓരോ ഫോട്ടോകള്‍ കാണാമായിരുന്നു! :-)

വിശാല മനസ്കന്‍ said...

അടിപൊളി പടങ്ങള്‍ തന്നെ ഇഞ്ചീ...

വെരി ഗുഡ്. കീപ് ഖ്യേഞ്ചിങ്ങ്!

*ഖ്യേഞ്ചുക എന്നാണ് ഇവിടെ പാക്കിസ്താനികള്‍ ഫോട്ടോയെടുപ്പിന് പറയുന്നത്. ഹിന്ദിയാണോ,ഉറുദുവാണോ, പഞ്ചാബിയാണോ അതോ പഠാണിയാണോ എന്നൊന്നുമറിയില്ലൈ. അവര്‍ പറയണത് കേട്ട് പഠിച്ച വാക്കാണ്. ഇതിന് വേറെ വല്ല അര്‍ത്ഥമുണ്ടെങ്കിലോ.... വാക്കിന്റെ ഉച്ചാരണം ഇതുതന്നെയല്ലെങ്കിലോ.. ഞാന്‍ ഒരു നിലക്കും ഉത്തരവാദിത്വം ഏല്‍ക്കണ പ്രശ്നം ഉദിക്കണില്ല! :)

Manu said...

കാമറ നല്ലതാണേലും ചീത്തയാണേലും കളഞ്ഞുകിട്ടിയെങ്കിലും കാശുകൊടുത്തു വാങ്ങിയെങ്കിലും ഇഞ്ചിക്ക് പടമെടുക്കാന്‍ അറിയാമെന്നു മനസ്സിലായി. പപ്പരാസി പണി നിറുത്തിയിട്ട് ആഷ മോഡലില്‍ ഇന്‍ വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിനിറങ്ങിയാല്‍ ഇവിടെ വല്ലതുമൊക്കെ നടക്കും..

ഇതത്ര പൂട്ട കാ‍മറയാണെന്ന് തോന്നുന്നില്ല. പക്ഷേ nikon-ല്‍ നിന്നൊക്കെ വന്ന ആദ്യകാല ഡിജിറ്റല്‍ കാമറകളില്‍ നല്ല exposure rate ഉള്ള ലെന്‍സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴത്തെ reflex കാമറകളോട് കിടപിടിക്കുന്ന ചിത്രങ്ങള്‍ കിട്ടും close-up ല്‍.

കൈപ്പള്ളി said...

interesting :)

ഉണ്ണിക്കുട്ടന്‍ said...

ഇഞ്ചീ ഇതെന്താ പൂങ്കാവനമോ.. ചുമ്മാ ആള്‍ക്കാരെ പറ്റിക്കാതെ ഇതാ ലണ്ടന്‍ ജംഗ്ഷനില്‍ ഉള്ള 'കൈരളി പാര്‍ക്കീ' ന്നെടുത്തതല്ലേ.. അവിടെ സ്ഥിരം പോയിരിക്കുന്ന എന്നോടാ കളി.

കൊള്ളാട്ടോ..(ഈ ഇഞ്ചിക്കു പൂവുണ്ടോ?)

Vempally|വെമ്പള്ളി said...

ദേ ഞാന്‍ വിശ്വസിച്ചേക്കണ്.

ന്നാലും ചെടികളൊക്കെ ചാണകപ്പൊടിയിട്ട്.. വളര്‍ത്താന്‍.... ചാണകം വേണോങ്കീ പശു വേണം പശു വളര്‍ത്തിയാ ഈ ചെടിയെല്ലാം പശു തിന്നില്ലെ. ഹോ എന്‍റെ ഒരു കാര്യം..

സതീശ് മാക്കോത്ത് | sathees makkoth said...

inji,
ഫോട്ടോസ് നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

കുറുമാന്‍ said...

ഇഞ്ച്യേ.........ഇത്രയും നല്ല ഫോട്ടോ പിടിക്കണയാളെന്റെ തലയുടെ വിവിധ ഏങ്കിളിലുള്ള പടം പിടിച്ച്, പരമാവധി സ്മാര്‍ട്ടായ ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണേ......

ഓടോ : ഫോട്ടോകള്‍ എല്ലാം ഒന്നിനൊന്നു മനോഹരം.....ഹായ് ചാമ്പക്ക

SEEYES said...

ഇഞ്ചീ,

ഛായാഗ്രഹണം ക്രാഫ്റ്റ് മാത്രമാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. ഏതു കലയേയും ക്രാഫ്റ്റിലേക്ക് തരം താഴ്ത്താം. ഒരു യ്രന്ത്രത്തെ കൊണ്ട് പാട്ടു പാടിക്കാം, പടം വരപ്പിക്കാം. ക്രാഫ്റ്റില്‍ ഒരു ഭാവം സന്നിവേശിപ്പിക്കുന്നതാണ് കല. ഭാവത്തിന്റെ ആ സന്നിവേശം ഛായഗ്രഹണത്തിലും പറ്റും. ഒരു ദൃശ്യം നേരിട്ട് കാണുമ്പോള്‍ ലഭിക്കാത്ത ഒരു വികാരം, കലാകാരനായ ഒരു ഛായാഗ്രഹകന് തന്റെ ചിത്രത്തിലൂടെ സംവേദിപ്പിക്കാന്‍ പറ്റും. സ്വനതന്തുക്കളുമായി ജനിക്കുന്നതു കൊണ്ട് ഗായകര്‍ ജന്മനാ ഉണ്ടാകുന്നു. കൈകാലുകളുമായി ജനിക്കുന്നതു കൊണ്ട് ചിത്രകാരന്മാര്‍ ജന്മനാ ഉണ്ടാകുന്നു. ക്യാമറായുമായി ജനിക്കാത്തതു കൊണ്ട് ഛായാഗ്രാഹകര്‍ ജന്മനാ ഉണ്ടാകുന്നില്ല എന്നു മാത്രം.

Inji Pennu said...

കര്‍ത്താവേ...ഇതാര് സീയസ് മാഷൊ?ഇവിടെയൊക്കെ ഉണ്ടായിരുന്നൊ? ബെസ്റ്റ്! ഒരു കുന്തവും ഇതിനേക്കുറിച്ച് അറിയാത്ത ഞാന്‍ പറയുന്നത് അത്രേം വാലിഡിറ്റിയില്‍ എടുത്താല്‍ മതി. :) :)

പിന്നെ വാസന കൊറച്ചൊക്കെ വേണം അതു ശരിയാ. എന്നാലും എന്റെ ഒരു തോന്നലില്‍ ഫോട്ടോഗ്രാഫിയെ ഒരു പരിധി വരെ പഠിപ്പിച്ചെടുക്കാം. മഹത്തരമായ ജീനിയസ് ഫോട്ടോഗ്രാഫര്‍ അവര്‍ ആവില്ല. അങ്ങിനെയാവുമ്പോള്‍ അത് ആര്‍ട്ട് ആവുന്നു എന്ന് എന്റെ വിശ്വാസം. അല്ലെങ്കില്‍ വെറുതെ മിക്ക അബൌവ് ആവറേജ് ഫോട്ടോഗ്രാഫര്‍മാരും ക്രാഫ്റ്റുകാര്‍ തന്നെ എന്ന് ഞാന്‍ വിചാരിക്കുന്നു...
പക്ഷെ സ്വരം നന്നല്ലെങ്കില്‍ എന്തു തലേം കുത്തി നിന്നാലും പാട്ടുകാരന്‍ ആവാന്‍ പറ്റില്ല...

വക്കാരിമഷ്‌ടാ said...

ഇഞ്ചീ, അപ്പോള്‍ ഈ വീണ, വയലിന്‍ ഇവയൊക്കെ ക്രാഫ്റ്റോ കലയോ?

Inji Pennu said...

അത് ഒരു Raft ആയിട്ട് വരും. എന്തേ? ;) ഇനീം തംശയമുണ്ടൊ? ഉണ്ടാന്ന് :)

വക്കാരിമഷ്‌ടാ said...

ഹ...ഹ...

വേണേല്‍ ഇവിടെ വായിച്ച് വട്ടായിക്കോ

പിന്നെ കോം‌പ്രമൈസ് ആയി ഇവിടെയും

Inji Pennu said...

അമ്പടാ അപ്പൊ അതായിരുന്നൂല്ലേ സൂത്രം. ഞാന്‍ അല്ലാന്ന് പറയണതും വിക്കിയും വെച്ച് അങ്കം മുറുക്കി കട്ട് ആന്റ് പേസ്റ്റ് യുദ്ധം തുടങ്ങി...പിന്നെ നമ്മള്‍ രണ്ടാള്‍ക്കും വട്ടായി അത് കണ്ട് മാളൊരെല്ലാം ദേ രണ്ട് ക്രാഫ്റ്റുക്കള്‍ ദൈവത്തിന്റെ എന്ന് പറ്യാന്‍ ആയിരുന്നൂല്ലെ?
ഞാന്‍ വീണില്ല...ഞാനതില്‍ വീണില്ല...

വക്കാരിമഷ്‌ടാ said...

ശ്ശോ, കുറച്ചുനാളായിട്ട് നല്ലൊരു വ്യായാ‍മം കിട്ടുന്നില്ലായിരുന്നു. ഒന്ന് ഉഷാറാക്കാമെന്ന് വെച്ചപ്പോള്‍ ഇഞ്ചി കൊണ്ടുപോയിക്കളഞ്ഞു :)

qw_er_ty

KitchenFairy said...

ആപ്പൊ മുടി മാത്രമല്ല ചെടിയും വളര്‍തുന്നുന്ന്ദല്ലെ...കൊള്ളാം.എല്ലാം അടിപൊളി..

കുട്ടന്മേനൊന്‍ | KM said...

super photos TTO.

Haree | ഹരീ said...

എന്താ കഥ...
കസിന്‍ ക്യാമറ മറന്നു വെച്ചാലും ഒരു ഫോട്ടോഗ്രാഫര്‍ ജനിക്കുന്നു... കലികാലം :)

കൊള്ളാട്ടോ... പക്ഷെ, ആ പൂന്തോട്ടം മുഴുവനായിട്ടിരുന്നെങ്കില്‍ ‘ലൊക്കേഷന്‍’ ഒന്ന് മനസിലാക്കായിരുന്നു...
--

നന്ദു said...

വളരെ നല്ല തോട്ടം.! ചിത്രങ്ങളും.

അഗ്രജന്‍ said...

വാ... വാ... അലക്കന്‍ ഫോട്ടോസ്...

ഒരു ക്യാമറ വാങ്ങിത്തരാന്‍ ഈ ബൂലോഗത്തിന്‍റെ എല്ലാവരുടേയും കയ്യൊപ്പോട് കൂടിയ ശുപാര്‍ശയിതാ... അവിടെ വാങ്ങിത്തരേണ്ട ആള്‍ക്ക് സമര്‍പ്പിച്ചാലും :)

ഒരിക്കല്‍ കൂടെ പറയട്ടെ - കിടിലന്‍ പടങ്ങള്‍ :)

സു | Su said...

നല്ല ചിത്രങ്ങള്‍.

ഇതും നോക്കി ഇരുന്നാല്‍പ്പോരേ ദിവസവും? ഫോട്ടോ അല്ല. ഗാര്‍ഡന്‍. അവിടെ വന്നിട്ട് വേണം എനിക്കൊന്ന് വിശ്രമിക്കാന്‍.

സു | Su said...

നൂറില്ലെങ്കിലും, അമ്പത്, ഇരുപത്തഞ്ച് ഒക്കെ അടിക്കാമെന്ന് സന്തോഷ് പറഞ്ഞിട്ടുണ്ട്. ;)

yamini said...

ഇഞ്ചിയേ,
പൂക്കളുടെ ചിത്രങ്ങളെങ്കിലും കണ്ടാസ്വദിക്കാന്‍ പറ്റിയതില്‍ അതിയായ സന്തോഷം... ഇതൊക്കെ നട്ട് വളര്‍ത്താന്‍ കുറേ ശ്രമിച് പരാജയപ്പെട്ടതാണ്‍ ഞാന്‍. ചെത്തിയും, ചെമ്പരത്തിയുമൊക്കെ കണ്ട് കുശുംബിച്ച് ഇരിക്കുകയാണ്‍ ഞാന്‍. അതിനു പകരമായി ഞാന് ഒരു മുല്ലപ്പൂവിനെ പിടിച്ച് ഡെസ്ക്ക് ടോപ്പാക്കി(വിരോധമില്ലെന്ന് കരുതുന്നു, ഉണ്ടെങ്കില്‍ ഒരു deep breath എടുക്കുക, എന്നെ തപ്പിയെടുക്കാന്‍ ഞാന്‍ യാഹൂവൊന്നുമല്ലല്ലോ!!)
നല്ല ഫോട്ടോസ്.... garden photos, please...
qw_er_ty

gj said...

Beautiful photos. My favorite is Chaambanga. You sure have green thump!
I really miss the vegetable/flower garden. Tried growing in a container inside the Apt. but never succeded.

ആഷ | Asha said...

പച്ചതക്കാളിയിട്ടാ ഒരു കുഴപ്പോമില്ല ഇഞ്ചി
പുളിയും കിട്ടും
പച്ചതക്കാളി വെച്ചു തോരനുമുണ്ടാക്കാം
ഉണ്ടാപ്രിയെ വെറുതെ ഇനിയും ബുദ്ധിമുട്ടിക്കണ്ടായെന്നു കരുതിയാ ഇവിടെയെഴുതുന്നെ

Sapna Anu B. George said...

ഒരു കുഞ്ഞു ക്യാമറ കൊണ്ട് ഇത്ര നല്ല ഫോട്ടോ എടുത്തോ മകളെ നീ......ഉഗ്രന്‍

mallugirl said...

i can't type in mal..too lazy but the photos are awesome!

unnidotcom said...

ഇനിയും ആരെങ്കിലുമൊക്കെ
ക്യാമറകള്‍ മറന്നുവെക്കുമാറകട്ടെ....

Anonymous said...

Inji pennu

You are a Gem. I just love your Blog. Its just like chatting with my collegemates. I havent tried any of your recipes, but just reading them reminds me of the things my friends used to bring for lunch. I a tamillian by the by.
Studied in TVM. Cant read malayalam.

And the jasmine flowers, you have captured their beauty forever and lovlovlikkais... mmmm when I go to India I have to...

MY list of things to do during my vacation in India is growing longer and longer........

God Bless You and your family.

Love
Fathima
Sharjah, UAE

Namrata said...

Amazing photos..!!
They seem too be truly out of world..and then the realization that only the world captured in these pics is most natural and real gives me the feeling of awe.
Great job!!

Cheers!!
Namrata